Movies
ഗീതു മോഹൻദാസിന്റെ സംവിധാനത്തിലൊരുങ്ങുന്ന ടോക്സിക് ആകാംഷയോടെ ആരാധകർ കാത്തിരിക്കുന്ന ചിത്രമാണ്. കെജിഎഫ്: 2-ന് ശേഷം യാഷിന്റെ ബിഗ് സ്ക്രീനിലേക്കുള്ള തിരിച്ചുവരവാണ് ചിത്രത്തെ ആഘോഷമാക്കുന്നത്.
ടോക്സിക്കിൽ ലേഡി സൂപ്പർസ്റ്റാർ നയൻതാരയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാർ. ഫസ്റ്റ്ലുക്ക് പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറി. ഇതുവരെ കാണാത്ത നയൻസ് എന്നാണ് ആരാധകർ പ്രതികരിക്കുന്നത്.
ഗംഗ എന്ന കഥാപാത്രത്തെയാണ് ലേഡി സൂപ്പർസ്റ്റാർ അവതരിപ്പിക്കുന്നത്. ബുധനാഴ്ച പുറത്തിറങ്ങിയ പുതിയ പോസ്റ്ററിൽ നയൻതാര ശക്തവും ഗൗരവമുള്ള ലുക്കിലാണ്. വലിയ കാസിനോയുടെ പ്രവേശന കവാടത്തിൽ തോക്കുമായി നിൽക്കുന്നതാണ് പോസ്റ്ററിൽ. ശക്തയും നിർഭയയുമായ സ്ത്രീയാണ് ഗംഗ. നയൻതാരയുടെ ഇതുവരെയുള്ള കരിയറിൽനിന്നു വ്യത്യസ്തമായ രീതിയിൽ ടോക്സിക്കിൽ അവതരിപ്പിക്കാനാണ് താൻ ആഗ്രഹിച്ചതെന്ന് ചിത്രത്തിന്റെ സംവിധായക ഗീതു മോഹൻദാസ് പറഞ്ഞു.
ഗീതു മോഹൻദാസിന്റെ വാക്കുകൾ: നമ്മളെല്ലാവരും നയൻതാരയുടെ നിരവധി കഥാപാത്രങ്ങൾ കണ്ടിട്ടുണ്ട്. എന്നാൽ, ടോക്സിക്കിൽ നിശബ്ദമായി, പൊട്ടിത്തെറിക്കാൻ കാത്തിരിക്കുന്ന പ്രതിഭയെ പ്രേക്ഷകർ കാണും. നയൻതാരയെ ഇതുവരെ ആരും അവതരിപ്പിച്ചിട്ടില്ലാത്ത രീതിയിൽ അവതരിപ്പിക്കാൻ ഞാൻ ആഗ്രഹിച്ചു. അതേസമയം, ഷൂട്ടിംഗ് പുരോഗമിക്കുമ്പോൾ, അവരുടെ സ്വന്തം വ്യക്തിത്വം കഥാപാത്രത്തിന്റെ ആത്മാവിനെ എത്രത്തോളം സ്വാധീനിച്ചുവെന്ന് എനിക്കു ബോധ്യപ്പെട്ടു- ഗീതു പറഞ്ഞു.
ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ ഇതിനോടകം പുറത്തുവിട്ടിരുന്നു. കിയാര അദ്വാനിയെ നാദിയ എന്ന പേരിലും ഹുമ ഖുറേഷിയെ എലിസബത്ത് എന്ന പേരിലുമാണ് നേരത്തെ പരിചയപ്പെടുത്തിയത്. കന്നഡയിലും ഇംഗ്ലീഷിലുമാണ് ചിത്രം നിർമിക്കുന്നത്. നിരവധി ഇന്ത്യൻ ഭാഷകളിൽ ഡബ്ബ് ചെയ്ത പതിപ്പുകളും റിലീസ് ചെയ്യും. കെവിഎൻ പ്രൊഡക്ഷൻസിന്റെയും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസിന്റെയും ബാനറുകളിൽ വെങ്കട്ട് കെ. നാരായണയും യാഷും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഛായാഗ്രാഹണം രാജവ് രവി, സംഗീതം രവി ബസ്രു, എഡിറ്റിംഗ് ഉജ്വൽ കുൽക്കർണി. 2026 മാർച്ച് 19 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും
Movies
പുതുമുഖ ബാലതാരം ആദി കേശവനെ പ്രധാനതാരമാക്കി അജിത് പൂജപ്പുര തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിദ്ധു എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി.
ബാലതാരം ഷിയാരാ ഫാത്തിമ, ഹോളിവുഡ് താരം സിറിയക് ആലഞ്ചേരി, ജോയ് മാത്യു, ജാഫർ ഇടുക്കി, ബാലാജി ശർമ്മ, അരിസ്റ്റോ സുരേഷ്, സാബു തിരുവല്ല, ശ്വേത വിനോദ്, കാർത്തിക, ശാലിനി, വിബില തുടങ്ങിയവരാണ് മറ്റു താരങ്ങൾ.
ആലഞ്ചേരി സിനിമാസ്, അബിൻ എന്റർടെയ്ൻമെന്റ്സ് എന്നി ബാനറിൽ ഡോക്ടർ അബിൻ പാലോട്, സിറിയക് ആലഞ്ചേരി എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ചായാഗ്രഹണം സനന്ദ് സതീശൻ നിർവഹിക്കുന്നു.
വിജു ശങ്കർ എഴുതിയ വരികൾക്ക് സാനന്ദ് ജോർജ്,ഡി. ശിവപ്രസാദ് എന്നിവർ സംഗീതം പകരുന്നു. പ്രൊഡക്ഷൻ കൺട്രോളർ-രാജീവ് കുടപ്പനക്കുന്ന്, പ്രൊഡക്ഷൻ ഡിസൈനർ-ജയൻ മാസ്, മേക്കപ്പ്-അനിൽ നേമം, വസ്ത്രാലങ്കാരം-ഷിബു പരമേശ്വരൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-ഷാജൻ കല്ലായി, ബി ജി എം -സാനന്ദ് ജോർജ്, പ്രൊജക്ട് കോ-ഓഡിനേറ്റർ-സുധീർ കുമാർ, ഫിനാൻസ് കൺട്രോളർ-മനോജ് സി.ബി., ഡിസൈൻ- ജെറിൻ മെഡ്ബൗട്ട് & ബി സൊല്യൂഷൻസ്, ചിത്രീകരണം പൂർത്തിയായ സിദ്ധു ജനുവരി അവസാന വാരം പ്രദർശനത്തിനെത്തും. പിആർഒ-എ.എസ്. ദിനേശ്.
Movies
എം.എ. നിഷാദ് കഥയെഴുതി സംവിധാനം ചെയ്യുന്ന ലർക്ക് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. വളരെ കാലികപ്രാധാന്യമുളള വിഷയമാണ് നിഷാദ് ലർക്കിലൂടെ പറയുന്നത്.
സൈജു കുറുപ്പ്, അജു വർഗീസ്, ടി.ജി. രവി, പ്രശാന്ത് അലക്സാണ്ടർ, എം.എ. നിഷാദ്, ജാഫർ ഇടുക്കി, സുധീർ കരമന, പ്രശാന്ത് മുരളി, വിജയ് മേനോൻ, സജി സോമൻ, ബിജു സോപാനം, സോഹൻ സീനുലാൽ, വിനോദ് കെടാമംഗലം, കുമാർ സുനിൽ, രെജു ശിവദാസ്, ബിജു കാസിം, ഫിറോസ് അബ്ദുളള, അച്ഛൽ മോഹൻദാസ്, കൃഷ്ണരാജ്, ഷാക്കിർ വർക്കല, അഖിൽ നമ്പ്യാർ, ഡോ. സജീഷ്, റഹീം മാർബൺ, അനുമോൾ, മഞ്ജു പിളള, മുത്തുമണി, സരിത കുക്കു, സന്ധ്യാ മനോജ്, സ്മിനു സിജോ, രമ്യാ പണിക്കർ, ബിന്ദു പ്രദീപ്, നീതാ മനോജ്, ഷീജാ വക്കപ്പാടി, അനന്ത ലക്ഷ്മി, ബീനാ സജി കുമാർ, ഭദ്ര തുടങ്ങിയവർ അഭിനയിക്കുന്നു.
തിരക്കഥ സംഭാഷണം - ജുബിൻ ജേക്കബ്. ഛായാഗ്രഹണം - രജീഷ് രാമൻ എഡിറ്റിംഗ് - വിപിൻ മണ്ണൂർ. പശ്ചാത്തല സംഗീതം - പ്രകാശ് അലക്സ്. ഓഡിയോഗ്രാഫി - ഗണേശ് മാരാർ. സംഗീതം - മിനീഷ് തമ്പാൻ ഗാനരചന - മനു മഞ്ജിത്ത്. പാടിയവർ - സുധീപ് കുമാർ, നസീർ മിന്നലെ, എം.എ. നിഷാദ്. സൗണ്ട് ഡിസൈൻ - ജുബിൻ രാജ്. പ്രൊഡക്ഷൻ കണ്ട്രോളർ - എസ്.മുരുകൻ. കലാസംവിധാനം - ത്യാഗു തവനൂർ. മേക്ക് അപ് - സജി കാട്ടാക്കട. കോസ്റ്റ്യൂം - ഇർഷാദ് ചെറുകുന്ന്. അസോസിയേറ്റ് ഡയറക്ടർ- ഷെമീർ പായിപ്പാട്. ഫിനാൻസ് കണ്ട്രോളർ - നിയാസ് എഫ്.കെ. ഗ്രാഫിക്സ് - ഷിറോയി ഫിലിം സ്റ്റുഡിയോ LLC വിതരണം - മാൻ മീഡിയ. സ്റ്റുഡിയോ - ചിത്രാഞ്ജലി. ഡോൾബി അറ്റ്മോസ് - ഏരീസ് വിസ്മയ. സ്റ്റിൽസ്- അജി മസ്കറ്റ്. ഡിസൈൻ- യെല്ലോ ടൂത്ത്സ്. മാർക്കറ്റിംഗ് - ടാഗ് 360. പിആർഒ- വാഴൂർ ജോസ്.
Movies
ആസിഫ് അലി നായകനാകുന്ന ‘ടിക്കി ടാക്ക’യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്. ആസിഫ് അലിക്കൊപ്പം നസ്ലിൻ, ലുക്മാൻ അവറാൻ, വാമിഖ ഗബ്രി, സഞ്ജന നടരാജ് ഒന്നിക്കുന്ന ചിത്രം ഹൈ ഒക്ടേവ് ആക്ഷൻ ത്രില്ലറാകും എന്ന സൂചനയാണ് ഫസ്റ്റ്ലുക്ക് പോസ്റ്റർ നൽകുന്നത്.
ബോളിവുഡിലെ വമ്പൻ നിർമാതാക്കളായ ടി സീരീസ് ഫിലിംസും പനോരമ സ്റ്റുഡിയോസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. വെൽമെയ്ഡ് പ്രൊഡക്ഷൻസും അഡ്വഞ്ചർ കമ്പനിയുമാണ് സഹനിർമാതാക്കൾ. രോഹിത് വി.എസ്. സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന് സംഗീതം നൽകുന്നത് കെജിഎഫ് പോലുള്ള ബ്രഹ്മാണ്ഡചിത്രങ്ങൾക്ക് സംഗീതമൊരുക്കിയ രവി ബസ്രൂർ ആണ്.
അതേ സമയം പുറത്ത് വിടാത്ത ഒട്ടേറെ സർപ്രൈസ് താരങ്ങളും സിനിമയിൽ ഉള്ളതായി റിപോർട്ടുകൾ ഉണ്ട്. ആക്ഷന് പ്രാധാന്യം നൽകിയുള്ള ചിത്രത്തിൽ ഇന്തോനേഷ്യയിൽ നിന്നുള്ള ഉദേ നൻസ് എന്ന ഫൈറ്റ് മാസ്റ്ററാണ് സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്. ദ് റെയ്ഡ് റിഡെംപ്ഷൻ എന്ന ഹോളിവുഡ് ചിത്രത്തിന്റെ സംഘട്ടന രംഗങ്ങൾ ഒരുക്കിയതും ഇദ്ദേഹമായിരുന്നു.
ഛായാഗ്രഹണം - സോണി സെബാൻ, തിരക്കഥ, സംഭാഷണം - നിയോഗ്, കഥ - പാക്കയരാജ് , എഡിറ്റിംഗ് - ചമൻ ചാക്കോ, കോ ഡയറക്റ്റർ - ബാസിദ് അൽ ഗസാലി, ഓഡിയോഗ്രഫി - ഡോൺ വിൻസന്റ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - അഭിഷേക് ഗണേഷ് ആർ, പ്രൊഡക്ഷൻ ഡിസൈനർ നിമേഷ് എം. താനൂർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - ഹരീഷ് തെക്കേപ്പാട്ട്, കോസ്റ്റ്യൂം ഡിസൈനർ - ജിഷാദ് ഷംസുദ്ധീൻ, പ്രൊഡക്ഷൻ കൺട്രോളർ - സഞ്ജയ് പടിയൂർ, മേക്കപ്പ് ആർ.ജി. വയനാടൻ, സ്റ്റീൽസ് ജാൻ ജോസഫ് ജോർജ്, പബ്ലിസിറ്റി ഡിസൈൻ - ടെൻ പോയിന്റ്, പിആർഓ - റോജിൻ കെ. റോയ്.
Movies
കാളച്ചോകാൻ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം കെ.എസ്. ഹരിഹരൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ദി സൈലന്റ് വിറ്റ്നെസ് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.
പുതുമുഖം മധു വെങ്ങാട്, ഷാജു കൊടിയൻ, ശിവജി ഗുരുവായൂർ, പ്രദീപ് കോഴിക്കോട്, കവിത മഞ്ചേരി, കാവ്യ പുഷ്പ മംഗലം തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംവിധായകൻ കെ.എസ്. ഹരിഹരൻ തന്നെ എഴുതിയ വരികൾക്ക് ഭവനേഷ് അങ്ങാടിപ്പുറം സംഗീതം പകരുന്നു.
ആറാം ക്ലാസ് വിദ്യാർഥിനിയായ സാത്വികയാണ് ഗായിക. ഗൗരിമിത്ര പ്രൊഡക്ഷൻസിന്റെ ബാനറിൽ മധു വെങ്ങാട് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ടി.എസ്. ബാബു നിർവഹിക്കുന്നു.
അസോസിയേറ്റ് ഡയറക്ടർ-വിനീഷ് നെമ്മാറ, കലാസംവിധാനം- ഷിബു വെട്ടം, കോസ്റ്റ്യൂംസ്-ശ്രീനി. പെരുകിവരുന്ന കുറ്റകൃത്യങ്ങളിൽ തെളിയിക്കാപ്പെടാതെ പോകുന്ന വലിയ കുറ്റകൃത്യങ്ങൾക്കുപോലും ഒരു വിറ്റ്നസിനെ എവിടങ്ങളിലോ സമൂഹം തന്നെ എവിടെയൊ ഒളിപ്പിച്ചു വെച്ചിട്ടുണ്ടായിരിക്കും.
ജീവിതത്തിന്റെ രണ്ടറ്റങ്ങളും കൂട്ടിമുട്ടിയ്ക്കാൻ കഷ്ടപ്പെടുന്ന ഒരു നാട്ടിൻപുറത്തുകാരനായ അധ്യാപകന്റെ ഇടപെടലുകൾ മൂലം സത്യം പുറത്തറിയുന്നു. മാഫിയകളുടെ ശക്തമായ അക്രമണങ്ങളിൽ കുടുംബവും ജീവിതവും നേരിന്റെ സാമൂഹിക ദർശനങ്ങളും അറ്റുപോകുമെന്ന നിമിഷങ്ങളിൽ ഒരു ദൈവദൂതനെപോലെ കടന്നു വരുന്ന ഒരദൃശശക്തിയുടെ വിളയാട്ടമാണ് സസ്പെൻസിന്റെ പശ്ചാത്തലത്തിൽ ഈ ചിത്രത്തിൽ ദൃശ്യവത്കരിക്കുന്നത്.
ഇടുക്കി, നിലമ്പൂർ, ചമ്രവട്ടം എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കിയ ദി സൈലന്റ് വിറ്റ്നെസ്. ക്രിസ്തുമസിന് തീയേറ്ററുകളിലെത്തും. പി ആർ ഒ-എ.എസ്. ദിനേശ്.